Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nda

ഒ​ടു​വി​ൽ സ​മ​വാ​യം; മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു

തൃ​ശൂ​ർ: കോ​ൺ​ഗ്ര​സി​നെ വെ​ട്ടി​ലാ​ക്കി​യ മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൂ​റു​മാ​റ്റ​വി​വാ​ദ​ത്തി​ൽ ഒ​ടു​വി​ൽ സ​മ​വാ​യം. ബി​ജെ​പി​യു​ടെ വോ​ട്ട് നേ​ടി ജ​യി​ച്ച പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നൂ​ർ​ജ​ഹാ​ൻ ന​വാ​സ് സ്ഥാ​നം രാ​ജി​വെ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും കെ​പി​സി​സി നേ​തൃ​ത്വ​ത്തി​നും തി​ങ്ക​ളാ​ഴ്ച രാ​ജി​ക്ക​ത്ത് കൈ​മാ​റു​മെ​ന്ന് കോ​ൺ​ഗ്ര​സ് വി​മ​ത​ർ അ​റി​യി​ച്ചു. റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ ന​ട​ത്തി​യ ച​ർ​ച്ച​യി​ലൂ​ടെ​യാ​ണ് സ​മ​വാ​യ​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്.

നൂ​ര്‍​ജ​ഹാ​ൻ ന​വാ​സും കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി​യ അം​ഗ​ങ്ങ​ളും ന​ട​പ​ടി നേ​രി​ട്ട മു​ൻ ഡി​സി​സി സെ​ക്ര​ട്ട​റി ടി.​എം.​ച​ന്ദ്ര​നും ചേ​ര്‍​ന്ന് ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ പ്ര​സി​ഡ​ന്‍റ് ടെ​സി ജോ​സ് രാ​ജി​വെ​ക്കി​ല്ല.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ഒ​ന്ന​ട​ങ്കം പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വെ​ച്ച് ബി​ജെ​പി​ക്കൊ​പ്പം ചേ​ര്‍​ന്ന് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി ടെ​സി ജോ​സി​നെ വി​ജ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ല്‍ 10 അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന എ​ല്‍​ഡി​എ​ഫ് ഭ​ര​ണം പി​ടി​ക്കാ​തി​രി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സി​ലെ എ​ട്ട് അം​ഗ​ങ്ങ​ള്‍ ബി​ജെ​പി​ക്കൊ​പ്പം ചേ​ര്‍​ന്ന​ത്.

Kerala

വോട്ടര്‍മാരെ അപമാനിച്ചു, എം.എം. മണി മാപ്പ് പറയണമെന്ന് സണ്ണി ജോസഫ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ മുഴുവന്‍ ജനങ്ങളെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം നേതാവ് എം.എം. മണിയുടെ പ്രസ്താവന തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

സര്‍ക്കാരില്‍ നിന്നും പെന്‍ഷനും ആനുകൂല്യങ്ങളും കൈപ്പറ്റിയവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാതെ പണി തന്നുവെന്ന മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് സണ്ണി ജോസഫിന്‍റെ ആവശ്യം.

ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും സര്‍ക്കാരിന്‍റെ ഔദാര്യമാണെന്ന മണിയുടെ അവകാശവാദം അടിസ്ഥാന രഹിതമാണ്. ജനങ്ങളുടെ അവകാശങ്ങളെ സിപിഎമ്മിന്‍റെ ഔദാര്യമായി വ്യാഖ്യാനിക്കുന്നതും ചിത്രീകരിക്കുന്നതും കേരളീയ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സിപിഎം നേതാക്കള്‍ ജനവിധിയെ മാനിക്കുന്നവരോ, അതില്‍ നിന്ന് പാഠം പഠിക്കുന്നവരോ അല്ല. സിപിഎം നേതാക്കളുടെ മനസിലിരുപ്പാണ് മണിയുടെ പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

Kerala

അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം, ഇനിയും ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മുഖംമൂടി ധരിച്ചെത്തിയ സിപിഎം സംഘം കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റായ റിട്ടയേർഡ് അധ്യാപകനെയും യുഡിഎഫ് സ്ഥാനാർഥിയെയും ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പരാജയത്തിന് പിന്നാലെ പാനൂരിൽ വീണ്ടും ആക്രമണമുണ്ടായി. ഇതിനൊക്കെ സിപിഎമ്മിന് ശക്തമായ തിരിച്ചടി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. അക്രമം കൊണ്ട് കോൺഗ്രസിനെയോ യുഡിഎഫിനെയോ തകർക്കാമെന്നു കരുതേണ്ട. ഇനിയും ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടി നൽകും. ആയുധം താഴെ വയ്ക്കാൻ സിപിഎം തയാറാകണം.

കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം ഇപ്പോൾ മാറി. ആയുധവുമായി കോൺഗ്രസിനെയും യുഡിഎഫിനെയും തോൽപ്പിക്കാമെന്ന് സിപിഎം കരുതേണ്ട. അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ ജില്ലയിലെ അണികളാണ് ഈ തോന്ന്യാസം ചെയ്യുന്നത്. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള ആളാണ് മുഖ്യമന്ത്രിയെന്നത് മറക്കരുതെന്നും കുറ്റവാളികൾക്കെതിരെ പോലീസ് നടപടിയെടുത്തേ മതിയാകൂ എന്നും സതീശൻ കൂട്ടിച്ചേർത്തു.

Kerala

തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം: കെ. സുധാകരന്‍

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനമാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. സര്‍ക്കാര്‍ നടത്തുന്ന അക്രമം, ധൂര്‍ത്ത്, അഴിമതി എന്നിവയൊക്കെ കേരളത്തിലെ ജനങ്ങള്‍ മനസിലേറ്റി നടക്കുന്നുവെന്നും ഇതിന്‍റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിന്‍റെ ഫലമെന്നും സുധാകരന്‍ പറഞ്ഞു.

ഈ സര്‍ക്കാരിന് ഇനി തുടരാന്‍ അവകാശമില്ല. ഒമ്പത് വര്‍ഷമായി പിണറായി വിജയന്‍ സംസ്ഥാനം ഭരിക്കുന്നു. സംസ്ഥാനത്തെ സാധാരണക്കാരന്‍റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരിടത്തും ഒരു വിഷയത്തിലും അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാം എന്ന് കരുതിയ സിപിഎമ്മിന് എതിരെയുള്ള കനത്ത പ്രഹരമാണിത്. പിണറായി സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും സുധാകരന്‍ പറഞ്ഞു.

Kerala

വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കശേഖരത്തിനു തീപിടിച്ചു; യുഡിഎഫ് പ്രവർ‌ത്തകന് ദാരുണാന്ത്യം

മലപ്പുറം: ചെറുകാവ് പെരിയമ്പലത്ത് യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കത്തിനു തീപിടിച്ച് യുവാവിനു ദാരുണാന്ത്യം. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണു പൊള്ളലേറ്റ് മരിച്ചത്.

ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്ലാദ പ്രകടനത്തിനിടെ ഇർഷാദിന്‍റെ സ്കൂട്ടറിന്‍റെ മുന്നിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്ക് തീ പടർന്നതാണ് അപകടത്തിന് കാരണമായത്.

പൊട്ടിത്തെറിയിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിനു ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്​മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Kerala

പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തെ ര​ണ്ടാം​ജ​ന്മ​മെ​ന്ന് അ​നി​ൽ അ​ക്ക​ര

തൃ​ശൂ​ർ: 2021 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തു ത​ന്‍റെ മ​ര​ണ​ത്തി​നു തു​ല്യ​മാ​യി​രു​ന്നെ​ന്നും ഇ​പ്പോ​ഴ​ത്തെ വി​ജ​യം പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തെ ര​ണ്ടാം ജ​ന്മ​മാ​ണെ​ന്നും മു​ൻ എം​എ​ൽ​എ​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​നി​ൽ അ​ക്ക​ര.

തദ്ദേശ തെരഞ്ഞെടുപ്പിൽ അ​ടാ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​ന​ഞ്ചാം​വാ​ർ​ഡാ​യ സം​സ്കൃ​തം കോ​ള​ജി​ൽ​നി​ന്ന് മ​ത്സ​രി​ച്ച് 319 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് അ​നി​ൽ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

മു​ന്പ് അ​ടാ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ​സ​ന്പ​ത്തു​ള്ള അ​നി​ൽ അ​ക്ക​ര​യെ പ​ഞ്ചാ​യ​ത്തി​ൽ പോ​രാ​ട്ട​ത്തി​നു കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തി​റ​ക്കി​യ​ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​നി​ൽ അ​ക്ക​ര​യ്ക്ക് 655 വോ​ട്ടും സി​പി​എ​മ്മി​ന്‍റെ കെ.​ബി. തി​ല​ക​ന് 336 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്ന വാ​ർ​ഡി​ൽ ഇ​ത്ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഹ​രീ​ഷി​ന് 108 വോ​ട്ടു​ക​ൾ​മാ​ത്ര​മേ ല​ഭി​ച്ചു​ള്ളൂ.

Kerala

യുഡിഎഫില്‍ വിശ്വാസമര്‍പ്പിച്ചതിന് ജനങ്ങള്‍ക്ക് നന്ദിയെന്ന് പ്രിയങ്കാ ഗാന്ധി

കല്‍പ്പറ്റ: യുഡിഎഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് ഹൃദയത്തിന്‍റെ അടിത്തട്ടില്‍നിന്ന് നന്ദി പറയുന്നതായി പ്രിയങ്കാ ഗാന്ധി എംപി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്‍കിയ ഓരോ നേതാവിനും പ്രവര്‍ത്തകനും അഗാധമായ നന്ദിയെന്നും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാനും അവരുടെ ശബ്ദങ്ങൾ ശ്രദ്ധയോടെ കേൾക്കാനും സത്യസന്ധവും കാരുണ്യപൂർണവും ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതുമായ ഭരണത്തിനായി എല്ലാ ദിവസവും പ്രവർത്തിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തവും ഹൃദയംഗമവുമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി ഒരു രാഷ്ട്രീയ ഫലത്തേക്കാൾ കൂടുതലാണ്. തങ്ങളുടെ പോരാട്ടങ്ങൾ മനസിലാക്കുകയും ആത്മാർഥതയോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു സർക്കാറിനായുള്ള ജനങ്ങളുടെ പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

Kerala

എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം; തരൂരിനെ വിമർശിച്ച് പി.ജെ. കുര്യൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് എൻഡിഎ മിന്നും ജയം നേടിയതിന് പിന്നാലെ ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യൻ.

എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം. കോൺഗ്രസ് എംപിയാണെന്ന് തരൂർ മറക്കുന്നു. തരൂർ ലക്ഷ്ണണ രേഖ കടക്കുന്നുവെന്നും കുര്യൻ വിമർശിച്ചു.

ലക്ഷ്മണരേഖയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് ഇന്‍റേണൽ ഡെമോക്രസിക്കു വേണ്ടി വിമർശനം നടത്തിയാൽ താനതിന് എതിരല്ല. ഞാനങ്ങനെ നടത്താറുണ്ട്. പക്ഷേ ശശി തരൂർ ലക്ഷ്മണരേഖ ലംഘിക്കുന്നു.

കോണ്‍ഗ്രസ് എംപി ആയതുകൊണ്ട് ആണ് ബിജെപി തരൂരിനെ പരിഗണിക്കുന്നതെന്നും അദ്ദേഹം മറക്കുന്നുവെന്നും കുര്യൻ കൂട്ടിച്ചേർത്തു.

Kerala

സർക്കാരിന്‍റെ ഭരണ പരാജയം വ്യക്തമായി, ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും സർക്കാരിന്‍റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണ്. കേരളത്തിൽ 20 ശതമാനം വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Kerala

തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്ന് ശശി തരൂർ

തിരുവനന്തപുരം: തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്ന് ശശി തരൂർ എംപി. നഗരസഭയിലെ 45 വർഷത്തെ എൽഡിഎഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി താനും പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നൽകിയത്. അതാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യം

എൽഡിഎഫിന്‍റെ ദീർഘകാല ഭരണത്തിനെതിരായ ജനവികാരമാണ് യുഡിഎഫിന്‍റെയും ബിജെപിയുടെയും വിജയത്തിന് പിന്നിലെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്താകെയുള്ള യുഡിഎഫിന്‍റെ മികച്ച വിജയത്തെയും ശശി തരൂർ അഭിനന്ദിച്ചു.

Kerala

എ​ൽ​ഡി​എ​ഫി​നെ പ​ടി​ക്ക് പു​റ​ത്താ​ക്കി; സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ത​രം​ഗം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ത​രം​ഗം. എ​ൽ​എ​ഡി​എ​ഫ് ത​ക​ർ​ന്ന​ടി​ഞ്ഞ​പ്പോ​ൾ എ​ൻ​ഡി​എ നി​ല മെ​ച്ച​പ്പെ​ടു​ത്തി. ആ​റു കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ യു​ഡി​എ​ഫ് നാ​ലെ​ണ്ണം നേ​ടി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ഒ​ന്ന് വീ​തം നേ​ടി.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ബി​ജെ​പി 50 സീ​റ്റി​ൽ വി​ജ​യം ഉ​റ​പ്പി​ച്ചു. എ​ൽ​ഡി​എ​ഫ് 29 സീ​റ്റി​ലും യു​ഡി​എ​ഫ് 19 സീ​റ്റി​ലും ര​ണ്ട് സ്വ​ത​ന്ത്ര​രും വി​ജ​യി​ച്ചു. ഇ​വ​രു​ടെ തീ​രു​മാ​നം നി​ർ​ണാ​യ​ക​മാ​ണ്. സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞം വാ​ർ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചി​രു​ന്നു.

കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ൽ യു​ഡി​എ​ഫ് 27 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് 16 സീ​റ്റി​ലും എ​ൻ​ഡി​എ 12 സീ​റ്റി​ലും ഒ​രു സ്വ​ത​ന്ത്ര​നും വി​ജ​യി​ച്ചു. കൊ​ച്ചി​യി​ൽ യു​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തു. യു​ഡി​എ​ഫ് 47 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് 22 എ​ൻ​ഡി​എ ആ​റു സീ​റ്റി​ലും സ്വ​ത​ന്ത്ര​ൻ ഒ​രു സീ​റ്റി​ലും വി​ജ​യി​ച്ചു.

തൃ​ശൂ​രി​ൽ യു​ഡി​എ​ഫ് 33 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് പ​തി​നൊ​ന്ന് സീ​റ്റി​ലും എ​ൻ​ഡി​എ എ​ട്ടു സീ​റ്റി​ലും വി​ജ​യി​ച്ചു. കോ​ഴി​ക്കോ​ട്ട് എ​ൽ​ഡി​എ​ഫ് 34 സീ​റ്റി​ലും യു​ഡി​എ​ഫ് 26, എ​ൻ​ഡി​എ 13 സീ​റ്റി​ലും, സ്വ​ത​ന്ത്ര​ൻ മൂ​ന്ന് സീ​റ്റി​ലും വി​ജ​യി​ച്ചു. ക​ണ്ണൂ​രി​ൽ 36 സീ​റ്റോ​ടെ യു​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തി. എ​ൽ​ഡി​എ​ഫ് പ​തി​ന​ഞ്ച് സീ​റ്റി​ലും എ​ൻ​ഡി​എ നാ​ലു സീ​റ്റി​ലും വി​ജ​യി​ച്ചു.

17337 ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സീ​റ്റി​ൽ യു​ഡി​എ​ഫ് 6984 സീ​റ്റി​ൽ വി​ജ​യി​ച്ചു. എ​ൽ​ഡി​എ​ഫ് 5785 സീ​റ്റി​ലും എ​ൻ​ഡി​എ 1309 സീ​റ്റി​ലും സ്വ​ത​ന്ത്ര​ർ 1164 സീ​റ്റി​ലും വി​ജ​യി​ച്ചു. 2267 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫ് 958, എ​ൽ​ഡി​എ​ഫ് 759, എ​ൻ​ഡി​എ 50, സ്വ​ത​ന്ത്ര​ർ നാ​ൽ​പ്പ​ത് സീ​റ്റി​ലും വി​ജ​യി​ച്ചു.

3240 മു​നി​സി​പ്പാ​ലി​റ്റി സീ​റ്റു​ക​ളി​ൽ 1458 യു​ഡി​എ​ഫും 1100 എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ 324, സ്വ​ത​ന്ത്ര​ർ 323 സീ​റ്റി​ലും വി​ജ​യി​ച്ചു. 346 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ൽ യു​ഡി​എ​ഫ് 196, എ​ൽ​ഡി​എ​ഫ് 148, ഒ​രു സ്വ​ത​ന്ത്ര​നും വി​ജ​യി​ച്ചു.

ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ഏ​ഴു വീ​തം ജ​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ൾ എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി , എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് , വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ യു​ഡി​എ​ഫ് വി​ജ​യി​ച്ചു.

 

 

 

 

 

Kerala

മാ​ണി സി. ​കാ​പ്പ​ന്‍റെ വാ​ർ​ഡ് ജോ​സ് കെ. ​മാ​ണി പി​ടി​ച്ചു; എ​ൽ​ഡി​എ​ഫി​ന് ജ​യം

പാ​ലാ: മാ​ണി സി.​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ സ്വ​ന്തം വാ​ർ​ഡി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സ്ഥാ​നാ​ർ​ഥി​ക്ക് ജ​യം. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബൈ​ജു കൊ​ല്ലം പ​റ​മ്പി​ലാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്.

കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​നേ​താ​വും കൗ​ൺ​സി​ല​റു​മാ​യ ബൈ​ജു കൊ​ല്ലം പ​റ​മ്പി​ലി‌‌​ന്‍റെ ഭാ​ര്യ​യാ​ണ് ജി​ജി. ആ​കെ​യു​ള്ള 773 വോ​ട്ടി​ൽ 496 വോ​ട്ട് മാ​ത്ര​മാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ടെ​ലി​വി​ഷ​ൻ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച കാ​പ്പ​ന്‍റെ പാ​ർ​ട്ടി​യാ​യ കെ​ഡി​പി​യി​ലെ മി​നി​യാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ജ​ന​വി​ധി​യും അം​ഗീ​കാ​ര​വു​മാ​ണ് വോ​ട്ട​ർ​മാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​നേ​താ​വും നി​ല​വി​ലെ കൗ​ൺ​സി​ല​റു​മാ​യ ബൈ​ജു കൊ​ല്ലം പ​റ​മ്പി​ൽ പ​റ​ഞ്ഞു.

 

Kerala

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് മു​ന്നേ​റ്റം; എ​സ്ഡി​പി​ഐ​യ്ക്ക് ദ​യ​നീ​യ തോ​ൽ​വി

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​ന് മു​ന്നേ​റ്റം. ആ​റു സീ​റ്റി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ച​പ്പോ​ൾ അ​ഞ്ചു സീ​റ്റി​ൽ എ​ൽ​ഡി​എ​ഫും ഒ​രു സീ​റ്റി​ൽ എ​ൻ​ഡി​എ​യും വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ എ​സ്ഡി​പി​ഐ വി​ജ​യി​ച്ച മൂ​ന്ന് സീ​റ്റി​ലും അ​വ​ർ പ​രാ​ജ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും 13 സീ​റ്റ് വീ​ത​മാ​ണ് വി​ജ​യി​ച്ച​ത്. എ​സ്ഡി​പി​ഐ സീ​റ്റി​ൽ വി​ജ​യി​ച്ച മൂ​ന്ന് പേ​രു​ടെ​യും മൂ​ന്ന് സ്വ​ത​ന്ത്ര​രു​ടെ​യും പി​ന്തു​ണ എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നു. ഇ​ത് വ​ൻ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

Kerala

വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു; ആ​ദ്യ​ഫ​ല​സൂ​ച​നകൾ ഉ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ക. 8.20 മു​ത​ല്‍ ഫ​ലം എ​ത്തി​ത്തു​ട​ങ്ങു​മെ​ങ്കി​ലും പൂ​ർ​ണ​ഫ​ലം ഉ​ച്ച​യോ​ടെ ല​ഭ്യ​മാ​കും. സം​സ്ഥാ​ന​ത്ത് ആ​കെ 244 വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് ആ​കെ 73.56 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ 70.91 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ 76.08 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള ത​പാ​ല്‍ ബാ​ല​റ്റു​ക​ള്‍ ക​ള​ക്ട​റേ​റ്റു​ക​ളി​ല്‍ ക​ള​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ണ്ണു​ന്ന​ത്.

 

Kerala

വോ​ട്ടെ​ടു​പ്പ് അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലേ​ക്ക്; പോ​ളിം​ഗ് 68.28%

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട പോ​ളിം​ഗ് അ​വ​സാ​ന മ​ണി​ക്കൂ​റി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ ബൂ​ത്തു​ക​ളി​ൽ നീ​ണ്ട​നി​ര. ഉ​ച്ച​യ്ക്ക് മൂ​ന്ന​ര​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 68.28 ശ​ത​മാ​ന‌‌ം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. മ​ഡി​യ​ൻ ഗ​വ.​എ​ൽ​പി സ്‌​കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ ക​ള്ള വോ​ട്ട് ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി.

ക​ണ്ണൂ​ർ ക​തി​രൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്തു. പാ​നൂ​ർ ബ്ലോ​ക്ക് പു​ല്ലാ​ട് ഡി​വി​ഷ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ല​തി​ക​യ്ക്കു​നേ​രെ​യാ​ണ് ബൂ​ത്തി​ന​ക​ത്ത് വ​ച്ച് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​തി​രൂ​ർ അ​ഞ്ചാം വാ​ർ​ഡ് വേ​റ്റു​മ്മ​ൽ മാ​പ്പി​ള എ​ൽ​പി സ്‌​കൂ​ളി​ലെ ബൂ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ബൂ​ത്തി​ന​ക​ത്തെ​ത്തി​യ ചി​ല​ർ ല​തി​ക​യു​ടെ കൈ​യ്യി​ൽ നി​ന്ന് ബ​ലം പ്ര​യോ​ഗി​ച്ച് വോ​ട്ടേ​ഴ്‌​സ് ലി​സ്‌​റ്റ് പി​ടി​ച്ചു വാ​ങ്ങു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ല​തി​ക​യെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി.

 

 

Kerala

ആ​ദ്യ മ​ണി​ക്കൂ​റി​ൽ മി​ക​ച്ച പോ​ളിം​ഗ്; പ​ല​യി​ട​ത്തും മെ​ഷീ​ൻ പണിമുടക്കി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ മി​ക​ച്ച പോ​ളിം​ഗ്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 604 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​ത​രെ വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം 16 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

തൃ​ശൂ​ർ (16.61%), പാ​ല​ക്കാ​ട് (17.06), മ​ല​പ്പു​റം (17.38), കോ​ഴി​ക്കോ​ട് (16.85), വ​യ​നാ​ട് (16.67), ക​ണ്ണൂ​ർ (16.15), കാ​സ​ർ​ഗോ​ഡ് (16.24) ശതമാനം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. വോ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​മ്പോ​ഴും പ​ല​യി​ട​ത്തും വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി.

പാ​ല​ക്കാ​ട് നെ​ല്ലാ​യ പ​ട്ടി​ശേ​രി വാ​ർ​ഡി​ലെ ഒ​ന്നാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​ര മ​ണി​ക്കൂ​ർ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. മെ​ഷീ​ൻ മാ​റ്റി​യ​തി​ന് ശേ​ഷ​മാ​ണ് വോ​ട്ടിം​ഗ് പു​നഃ​സ്ഥാ​പി​ച്ച​ത്. പാ​ല​ക്കാ​ട് വാ​ണി​യം​കു​ളം മ​നി​ശേ​രി വെ​സ്റ്റ് ആ​റാം വാ​ർ​ഡി​ൽ 15 മി​നി​റ്റോ​ളം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു.

ത​ളി​പ്പ​റ​മ്പി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി. കാ​ഞ്ഞി​ര​ങ്ങാ​ട്, മാ​വി​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം താ​മ​സി​ച്ചാ​ണ് പോ​ളിം​ഗ് തു​ട​ങ്ങി​യ​ത്. കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ ഹൊ​ന്ന​മൂ​ല (വാ​ർ​ഡ് 24) യ​ന്ത്രം പ​ണി​മു​ട​ക്കി.

പു​തി​യ മെ​ഷി​ൻ വ​ച്ച് 8.35നാ​ണ് ഇ​വി​ടെ വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. ഏ​താ​നും വോ​ട്ടു​ക​ൾ ചെ​യ്‌​ത ശേ​ഷ​മാ​യി​രു​ന്നു ത​ക​രാ​ർ. ഉ​ദു​മ പ​ഞ്ചാ​യ​ത്ത് അം​ബി​കാ ന​ഗ​ർ സ്‌​കൂ​ളി​ലെ ബൂ​ത്തി​ൽ യ​ന്ത്രം മു​ട​ക്കി​യ​തി​നാ​ൽ 8.46 നു ​വോ​ട്ടു പു​ന​രാ​രം​ഭി​ച്ചു. 6.30 മു​ത​ൽ വോ​ട്ട​ർ​മാ​ർ ക്യൂ​വി​ൽ ഉ​ണ്ടാ​യി​രു​ന്നു.

 

National

തദ്ദേശാരവം: ഏ​ഴു ജി​ല്ല​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ആരംഭിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​വ​​​സാ​​​ന​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ആരംഭിച്ചു. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോഡ് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത്. വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണ് പോ​​​ളിം​​​ഗ്.

ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ആ​​​കെ 1,53,37,176 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് ഇ​​​ന്നു പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്. 604 ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 12,391 വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്.

38,994 പേ​​​ർ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ട്. 470 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ 9,015 വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കും 77 ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ 1,177 ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കും ഏ​​​ഴു ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ 182 ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണം.

47 മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലാ​​​യി 1,829 വാ​​​ർ​​​ഡു​​​ക​​​ളി​​​ലും മൂ​​​ന്നു കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലെ 188 ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ ഒ​ൻ​പ​തി​നാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് ഇ​രു​ഘ​ട്ട​ങ്ങ​ളു​ടെ​യും ഫ​ല​പ്ര​ഖ്യാ​പ​നം.

Kerala

വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു; ആ​ല​പ്പു​ഴ​യി​ൽ ക​ന​ത്ത​പോ​ളിം​ഗ്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടിം​ഗ് മൂ​ന്നു മ​ണി​ക്കൂ​ർ പി​ന്നി​ടു​മ്പോ​ൾ സം​സ്ഥാ​ന​ത്ത് ആ​കെ 20.41% പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് ആ​ല​പ്പു​ഴ​യി​ലും (21.82%) കു​റ​വ് പോ​ളിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് (18.93%) രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കൊ​ല്ലം (20.73%), പ​ത്ത​നം​തി​ട്ട (20.04%), കോ​ട്ട​യം (20.55%), ഇ​ടു​ക്കി (19.09%), എ​റ​ണാ​കു​ളം (21.07%) എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. കോ​ട്ട​യം പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​യ്യ​നി​ത്തോ​ട്ട​ത്തു ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നു.

മ​ങ്കു​ഴി​കു​ന്നേ​ൽ വി​ഷ്ണു​വി​ന്‍റെ വോ​ട്ട് സ​ഹോ​ദ​ര​ൻ ജി​ഷ്ണു ചെ​യ്തു​വെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​രാ​തി ന​ൽ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി. ഇ​ടു​ക്കി മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 10-ാം വാ​ർ​ഡ് (മാ​ശി വ​യ​ൽ) ബ്ലോ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ബാ​ല​റ്റ് യൂ​ണി​റ്റ് മാ​റി പോ​യി.

പ​ക​രം യൂ​ണി​റ്റ് സ്ഥാ​പി​ച്ചാ​ണ് ഇ​വി​ടെ വോ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​ത്. കോ​ട്ട​യം പാ​യി​പ്പാ​ട് കു​ഴ​ഞ്ഞു വീ​ണ ര​ണ്ട് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി. വാ​ക​ത്താ​ന​ത്തും ഒ​രു പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു.

 

 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; എ​ൽ​ഡി​എ​ഫ് മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കും: എം.​എ.​ബേ​ബി

കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്നും മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. ത​ദ്ദേ​ശ തെ​ര​ഞെ​ടു​പ്പി​ൽ പൊ​തു​വെ മി​ക​ച്ച മു​ന്നേ​റ്റം ഇ​ട​ത​നു​കൂ​ല​മാ​യി ഉ​ണ്ടാ​കാ​റു​ണ്ട്.

അ​ത് ത​ന്നെ ഇ​ത്ത​വ​ണ​യും പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്. പൊ​തു രാ​ഷ്ട്രീ​യ സ്ഥി​തി ച​ർ​ച്ച​യാ​കും. വ​ർ​ഗീ​യ​ത​ക്കെ​തി​രെ ജ​ന​വി​ധി​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ച​ർ​ച്ച​യാ​കും. ഇ​ട​തു​മു​ന്ന​ണി​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ടു​പ്പി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ മി​ക​ച്ച പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 595 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Kerala

തി​രു​വ​ന​ന്ത​പു​രം തി​ല​ക​മ​ണി​യും; കോ​ര്‍​പ​റേ​ഷ​നി​ൽ ബി​ജെ​പി ഭ​ര​ണം പി​ടി​ക്കും: സു​രേ​ഷ് ഗോ​പി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ൽ ബി​ജെ​പി വി​ജ​യ തി​ല​ക​മ​ണി​യും. വി​ശ്വാ​സി​ക​ൾ ഈ ​തെ​രെ​ഞ്ഞെ​ടു​പ്പി​ലും പ്ര​തി​കാ​രം വീ​ട്ടു​മെ​ന്നും വോ​ട്ട് ചെ​യ്ത​ശേ​ഷം സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

വി​ക​സ​നം പ​റ​ഞ്ഞാ​ണ് ബി​ജെ​പി വോ​ട്ട് തേ​ടി​യ​ത്. അ​ടി​സ്ഥാ​ന​പ​ര​മാ​യ വി​ക​സ​ന​മാ​ണ് എ​ൻ​ഡി​എ​യു​ടെ ല​ക്ഷ്യം. ബി​ജെ​പി ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി വ​ര​ട്ടെ​യെ​ന്നും കോ​ട​തി വി​ധി എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മാ​ണെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

അ​തി​രാ​വി​ലെ ത​ന്നെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി സു​രേ​ഷ് ഗോ​പി​യും കു​ടും​ബ​വും വോ​ട്ട് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ലം ഡി​വി​ഷ​നി​ലാ​ണ് സു​രേ​ഷ് ഗോ​പി​ക്ക് വോ​ട്ട്. പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഉ​ട​ൻ ഡ​ല്‍​ഹി​ക്ക് പോ​കു​മെ​ന്നും കേ​ന്ദ്ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

 

National

നി​തീ​ഷ്കു​മാ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്; പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കും

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ്കു​മാ​ർ ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. പാ​റ്റ് ഗാ​ന്ധി മൈ​താ​നി​യി​ൽ ഇ​ന്നു രാ​വി​ലെ 11നാ​ണു സ​ത്യ​പ്ര​തി​ജ്ഞ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്തും. പ​ത്താം ത​വ​ണ​യാ​ണ് നി​തീ​ഷ്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്. ഇ​ന്ന​ലെ എ​ൻ​ഡി​എ നേ​താ​വാ​യി നി​തീ​ഷ്കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 243 അം​ഗ നി​യ​മ​സ​ഭ​യി​ൽ 202 അം​ഗ​ങ്ങ​ളാ​ണ് എ​ൻ​ഡി​എ​യ്ക്കു​ള്ള​ത്.

ജെ​ഡി-​യു നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യും ഇ​ന്ന​ലെ നി​തീ​ഷ്കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സ​മ്രാ​ട്ട് ചൗ​ധ​രി​യാ​ണ് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ്. ഇ​ദ്ദേ​ഹം ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും. വി​ജ​യ്കു​മാ​ർ സി​ൻ​ഹ​യാ​ണ് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി ഉ​പ​നേ​താ​വ്.

National

ലാ​ലു കു​ടും​ബ​ത്തി​ൽ ഭി​ന്ന​ത രൂ​ക്ഷം; തേ​ജ് പ്ര​താ​പ് എ​ൻ​ഡി​എ​യി​ലേ​ക്കെ​ന്ന് സൂ​ച​ന, രോ​ഹി​ണി​ക്കും ക്ഷ​ണം

പാ​റ്റ്ന: ആ​ര്‍​ജെ​ഡി നേ​താ​വും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​ന്‍ തേ​ജ് പ്ര​താ​പ് യാ​ദ​വി​ന്‍റെ പാ​ര്‍​ട്ടി ജ​ന​ശ​ക്തി ജ​ന​താ​ദ​ള്‍ (ജെ​ജെ​ഡി) എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യി സൂ​ച​ന. തേ​ജ്പ്ര​താ​പ് യാ​ദ​വി​നെ ത​ങ്ങ​ളു​ടെ ചേ​രി​യി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​ഡി​എ നേ​താ​ക്ക​ൾ ഞാ​യ​റാ​ഴ്ച രാ​ത്രി അ​ദ്ദേ​ഹ​ത്തി​നെ ക​ണ്ടി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ശേ​ഷം സ്വ​ന്തം രാ​ഷ്ട്രീ​യ ക​ക്ഷി​യു​ണ്ടാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട തേ​ജ് പ്ര​താ​പ് യാ​ദ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളും എ​ല്ലാ സീ​റ്റു​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. 44 സീ​റ്റി​ലാ​ണ് ജെ​ജെ​ഡി മ​ത്സ​രി​ച്ച​ത്.

അ​തേ​സ​മ​യം, ആ​ര്‍​ജെ​ഡി വി​ട്ട സ​ഹോ​ദ​രി രോ​ഹി​ണി ആ​ചാ​ര്യ​യെ​യും തേ​ജ് പ്ര​താ​പ് ത​ന്‍റെ പാ​ര്‍​ട്ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം ന​ട​ന്ന പാ​ര്‍​ട്ടി യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് പി​ന്നാ​ലെ ലാ​ലു കു​ടും​ബ​ത്തി​നു​ള്ളി​ല്‍ അ​തൃ​പ്തി പു​ക​യു​ക​യാ​ണ്. രോ​ഹി​ണി​ക്ക് പി​ന്നാ​ലെ ലാ​ലു​വി​ന്‍റെ മൂ​ന്ന് പെ​ണ്‍​മ​ക്ക​ളും വീ​ടു വി​ട്ടി​റ​ങ്ങി. രാ​ജ്‌​ല​ക്ഷ്മി, രാ​ഗി​ണി, ച​ന്ദ യാ​ദ​വ് എ​ന്നി​വ​രാ​ണ് കു​ട്ടി​ക​ളോ​ടൊ​പ്പം പാ​റ്റ്ന​യി​ലെ വ​സ​തി വി​ട്ട് ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​യ​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

National

മു​ഖ്യ​മ​ന്ത്രി സ്ഥാ​നം നി​തീ​ഷി​ന് ത​ന്നെ; ബി​ജെ​പി​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം 16 മ​ന്ത്രി​മാ​ർ

പാ​റ്റ്ന: ബി​ഹാ​റി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം നി​തീ​ഷ് കു​മാ​റി​ന് ന​ൽ​കാ​ൻ എ​ൻ​ഡി​എ​യി​ൽ ധാ​ര​ണ​യാ​യി. ഡ​ൽ​ഹി​യി​ൽ അ​മി​ത് ഷാ​യു​മാ​യി ജെ​ഡി​യു നേ​താ​ക്ക​ളാ​യ സ​ജ്ജ​യ് ഝാ​യും കേ​ന്ദ്ര​മ​ന്ത്രി ല​ല്ല​ന്‍ സിം​ഗും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

ജെ​ഡി​യു​വി​ന് 14 മ​ന്ത്രി​മാ​രു​ണ്ടാ​കും.​ ബി​ജെ​പി​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദം ഉ​ള്‍​പ്പെ​ടെ 16 മ​ന്ത്രി​മാ​രു​ണ്ടാ​കും. ചി​രാ​ഗ് പാ​സ്വാ​ന്‍റെ എ​ല്‍​ജെ​പി​ക്ക് മൂ​ന്നും ജി​തി​ന്‍ റാം ​മാ​ഞ്ചി​യു​ടേ​യും ഉ​പേ​ന്ദ്ര കു​ശ്വ​യു​ടേ​യും പാ​ര്‍​ട്ടി​ക​ള്‍​ക്ക് ഓ​രോ മ​ന്ത്രി​സ്ഥാ​ന​വും ല​ഭി​ക്കും.

തി​ങ്ക​ളാ​ഴ്ച എ​ന്‍​ഡി​എ എം​എ​ല്‍​എ​മാ​ര്‍ യോ​ഗം ചേ​ര്‍​ന്ന് ക​ക്ഷി നേ​താ​വാ​യി നി​തീ​ഷ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കും. പ​ത്താം ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യി ച​രി​ത്രം സൃ​ഷ്ടി​ക്കാ​നൊ​രു​ങ്ങു​ന്ന നി​തീ​ഷ് തു​ട​ര്‍​ച്ച​യാ​യി അ​ഞ്ച് ത​വ​ണ പ​ദ​വി​യി​ലെ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യുമുണ്ട്.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് അ​ടു​ത്ത ബു​ധ​നാ​ഴ്ച​യോ വ്യാ​ഴാ​ഴ്ച​യോ ഗാ​ന്ധി മൈ​താ​ന​ത്ത് ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

National

പ​രാ​ജ​യ​ത്തി​ല്‍ ദുഃ​ഖ​മി​ല്ല; പോ​രാ​ട്ടം തു​ട​രും: തേ​ജ്വ​സി യാ​ദ​വ്

പാ​റ്റ്ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ്വ​സി യാ​ദ​വ്. പൊ​തു​സേ​വ​നം എ​ന്ന​ത് അ​വ​സാ​ന​മി​ല്ലാ​ത്ത പ്ര​ക്രി​യ​യാ​ണ്, ഒ​ടു​ക്ക​മി​ല്ലാ​ത്ത യാ​ത്ര​യാ​ണ്. അ​തി​ൽ ഉ​യ​ർ​ച്ച താ​ഴ്‌​ച​ക​ൾ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല.

പ​രാ​ജ​യ​ത്തി​ൽ ദുഃ​ഖ​മി​ല്ല, വി​ജ​യ​ത്തി​ൽ അ​ഹ​ങ്കാ​ര​വു​മി​ല്ല. ആ​ർ​ജെ​ഡി പാ​വ​പ്പെ​ട്ട​വ​രു​ടെ പാ​ർ​ട്ടി​യാ​ണ്. അ​വ​ർ​ക്കു​വേ​ണ്ടി ശ​ബ്‌​ദ​മു​യ​ർ​ത്തു​ന്ന​ത് തു​ട​രു​മെ​ന്നും തേ​ജ്വ​സി വ്യ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വ​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ൽ കേ​വ​ലം 25 സീ​റ്റി​ലേ​ക്ക് ആ​ർ​ജെ​ഡി കൂ​പ്പു​കു​ത്തി​യി​രു​ന്നു.

2010ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും മോ​ശം പ്ര​ക​ട​ന​മാ​യി​രു​ന്നു ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ജെ​ഡി​യു​ടേ​ത്. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തേ​ജ​സ്വി യാ​ദ​വി​നെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​സ​ഖ്യ​മാ​യ മ​ഹാ​ഗ​ഢ്‌​ബ​ന്ധ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.

 

 

Kerala

ബി​ഹാ​ർ ന​ൽ​കു​ന്ന സ​ന്ദേ​ശം വ്യ​ക്തം; ഇ​നി കേ​ര​ള​ത്തി​ന്‍റെ ഊ​ഴം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ബി​ഹാ​റി​ൽ എ​ൻ​ഡി​എ നേ​ടി​യ വി​ജ​യം കേ​ര​ള​ത്തി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി​യും എ​ൻ​ഡി​എ​യും മു​ന്നോ​ട്ടു വെ​യ്ക്കു​ന്ന പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ അം​ഗീ​കാ​ര​മാ​ണ് ബി​ഹാ​റി​ലെ വി​ജ​യം.

ഇ​നി കേ​ര​ള​ത്തി​ന്‍റെ ഊ​ഴ​മാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ബി​ഹാ​റി​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന കു​തി​പ്പാ​ണ് എ​ൻ​ഡി​എ ന​ട​ത്തി​യ​ത്. നി​ല​വി​ൽ അ​വ​ർ 206 സീ​റ്റി​ൽ ലീ​ഡു ചെ​യ്യു​ക​യാ​ണ്.
മ​റു​ഭാ​ഗ​ത്ത് കോ​ൺ​ഗ്ര​സും ആ​ർ​ജെ​ഡി​യും ഉ​ൾ​പ്പെ​ടു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ലീ​ഡ് 30 സീ​റ്റി​ൽ മാ​ത്ര​മാ​യി ചു​രു​ങ്ങി.

സ​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ത് പോ​ലെ ആ​ർ​ജെ​ഡി മാ​ത്ര​മാ​ണ് സ്വാ​ധീ​നം അ​ൽ​പ​മെ​ങ്കി​ലും നി​ല​നി​ർ​ത്തി​യ​ത്. ആ​ർ​ജെ​ഡി ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ​ത് 75 സീ​റ്റ്. ഇ​ത്ത​വ​ണ അ​ത് പ​കു​തി​യാ​യി. വോ​ട്ടു ചോ​രി​യെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും പ്ര​ചാ​ര​ണം വി​ല​പ്പോ​യി​ല്ല.

National

ബി​ഹാ​ർ വി​ജ​യം; പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ബി​ജെ​പി​യും ജെ​ഡി​യു​വും മി​ന്നും പ്ര​ക​ട​നം തു​ട​രു​മ്പോ​ൾ എ​ൻ​ഡി​എ സ​ഖ്യം 203 സീ​റ്റി​ലാ​ണ് ലീ​ഡു ചെ​യ്യു​ന്ന​ത്.

പ്ര​തി​പ​ക്ഷ ഇ​ന്ത്യാ സ​ഖ്യം വെ​റും 33 സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നി​ൽ. പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജൻ സു​രാ​ജ് പാ​ർ​ട്ടി​ക്ക് ഒ​രു ച​ല​ന​മു​ണ്ടാ​ക്കാ​നുമായില്ല. മോ​ദി നി​തീ​ഷ് ദ്വ​യ​ത്തി​ല്‍ ക​റ​ങ്ങി​തി​രി​ഞ്ഞ ബി​ഹാ​റി​ലെ പോ​രാ​ട്ട​ത്തെ ചെ​റു​ക്കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കും തേ​ജ​സ്വി യാ​ദ​വി​നും ക​ഴി​ഞ്ഞി​ല്ല.

രാ​ഘോ​പു​രി​ൽ തേ​ജ​സ്വി യാ​ദ​വ് നി​ല​വി​ൽ 4000ത്തി​ലേ​റെ വോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ലാ​ണ്. കേ​ന്ദ്ര​ത്തി​ല്‍ ത​നി​ച്ച് ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ല്‍ ബി​ഹാ​റി​ലെ ജ​യം ബി​ജെ​പി​ക്ക് അ​നി​വാ​ര്യ​മാ​യി​രു​ന്നു.

 

 

National

മ​ഹാ​ഗ​ഢ്‌​ബ​ന്ധ​ന് അ​ടി​പ​ത​റി; തേജസ്വിയുടെ സ്വപ്നം പൊലിഞ്ഞു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് ഇ​ന്ത്യാ സ​ഖ്യം. നി​തീ​ഷ് കു​മാ​റി​ന്‍റെ ഇ​രു​പ​തു​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ന് ക​ടി​ഞ്ഞാ​ണി​ടാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ രാ​ഹു​ൽ ഗാ​ന്ധി​ക്കും തേ​ജ്വ​സി യാ​ദ​വി​നും തൊ​ട്ട​തെ​ല്ലാം പി​ഴ​യ്ക്കു​ന്ന കാ​ഴ്ച്ച​യാ​ണ് ബി​ഹാ​റി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.

ത​ങ്ങ​ളു‌​ടെ സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ൾ ലീ​ഡു നി​ല​യി​ൽ ബ​ഹു​ദൂ​രം പി​ന്നി​ൽ പോ​കു​ന്ന​ത് നോ​ക്കി നി​ൽ​ക്കാ​നെ അ​വ​ർ​ക്ക് ക​ഴി​യു​ന്നു​ള്ളൂ. എ​സ്ഐ​ആ​ർ, വോ​ട്ട് മോ​ഷ​ണം, അ​ഴി​മ​തി തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി മ​ഹാ​സ​ഖ്യം പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ചെ​ങ്കി​ലും നി​തീ​ഷി​നും എ​ൻ​ഡി​എ​യ്ക്കും ത‌​ട‌​യി​ടാ​ൻ അ​തു പോ​രാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സി​നും ആ​ർ​ജെ​ഡി​ക്കും ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ സീ​റ്റു​പോ​ലും ഇ​ത്ത​വ​ണ നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പ്ര​തി​പ​ക്ഷം അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ജം​ഗി​ള്‍ രാ​ജ് മ​ട​ങ്ങി​വ​രു​മെ​ന്ന് എ​ന്‍​ഡി​എ ആ​വ​ര്‍​ത്തി​ച്ചു. ലാ​ലു പ്ര​സാ​ദ് യാ​ദ​വ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം ആ​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന കാ​ലം ഉ​ണ്ടാ​യി​രു​ന്നു.

ആ​ത് ആ​രും മ​റ​ക്ക​രു​തെ​ന്നും അ​മി​ത് ഷാ ​ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്ത്യാ സ​ഖ്യ​ത്തി​നു ക​ഴി​യാ​തെ പോ​യി. വ്യാ​ജ മ​ദ്യം നി​ർ​മി​ച്ച​തി​ന്‍റെ പേ​രി​ൽ ജ​യി​ലി​ൽ കി​ട​ക്കു​ന്ന​ത് പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്നും ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ​വ​ന്നാ​ൽ അ​വ​രെ മോ​ചി​പ്പി​ക്കു​മെ​ന്ന് തേ​ജ്വ​സി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​വ​ർ പു​റ​ത്തി​റ​ങ്ങി​യാ​ൽ സം​സ്ഥാ​ന​ത്ത് മ​ദ്യം ഒ​ഴു​കു​മെ​ന്ന വി​ല​യി​രു​ത്ത​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​രു​ടെ ഇ​ട​യി​ൽ ഉ​ണ്ടാ​വു​ക​യും അ​വ​ർ നി​തീ​ഷി​നെ പി​ന്തു​ണ​യ്ക്കു​ക​യു​മാ​യി​രു​ന്നു. തേ​ജ​സ്വി യാ​ദ​വി​ന്‍റെ​  ക​രു​ത്തി​ലാ​യി​രു​ന്നു ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ്. യു​വ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലെ തേ​ജ​സ്വി​യു​ടെ സ്വീ​കാ​ര്യ​ത​യും മ​റ്റും വോ​ട്ടാ​യി മാ​റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും അ​ത് ന​ട​ന്നി​ല്ല. ‌‌

മു​സ്‌​ലീം, യാ​ദ​വ വോ​ട്ടു​ബാ​ങ്കി​നെ ആ​ശ്ര​യി​ച്ചു​നി​ന്ന ആ​ര്‍​ജെ​ഡി​ക്ക് ഇ​ക്കാ​ല​ങ്ങ​ളി​ല്‍ അ​വ​രു​ടെ അ​ടി​ത്ത​റ വി​പു​ല​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ​തും പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യി. സ​ഖ്യ​മാ​യി​രി​ക്കെ ത​ന്നെ പ​തി​ന​ഞ്ചോ​ളം സീ​റ്റി​ൽ ഇ​ന്ത്യാ​സ​ഖ്യ​ത്തി​ലെ പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ സൗ​ഹൃ​ദ മ​ത്സ​രം ന​ട​ന്ന​തും വി​ന​യാ​യി. ‌

മു​കേ​ഷ് സാ​ഹ്നി​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി അ​വ​ത​രി​പ്പി​ച്ച് നി​ഷാ​ദ് സ​മു​ദാ​യ​ത്തി​ന്‍റെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന്‍റെ​യും വോ​ട്ട് ബാ​ങ്ക് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​ത് വോ​ട്ടാ​യി മാ​റി​യി​ല്ല. തു​ട​ക്ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തേ​ജ​സ്വി​യെ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ കോ​ൺ​ഗ്ര​സ് വി​സ​മ്മ​തി​ച്ച​തും സ​ഖ്യ​ത്തി​ൽ ക​ല്ലു​ക​ടി​യാ​യി.

ജ​ന്‍ സു​രാ​ജ് പാ​ര്‍​ട്ടി​യും ഒ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എ​മ്മും ആ​ര്‍​ജെ​ഡി​യു​ടെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും വോ​ട്ടു​ബാ​ങ്കി​ല്‍ വി​ള്ള​ല്‍ വീ​ഴ്ത്തി. ഇ​ത് എ​ന്‍​ഡി​എ​യ്ക്ക് ഗു​ണ​ക​ര​മാ​യി മാ​റി.

 

 

National

മോ​ദി - നി​തീ​ഷ് മാ​ജി​ക്; ലീ​ഡ് നി​ല​യി​ൽ എ​ൻ​ഡി​എ സ​ഖ്യം ഡ​ബി​ൾ സെ​ഞ്ചു​റി തി​ക​ച്ചു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി എ​ൻ​ഡി​എ കു​തി​ക്കു​ന്നു. നി​ല​വി​ൽ അ​വ​ർ 200 സീ​റ്റി​ൽ ലീ​ഡു ചെ​യ്യു​ക​യാ​ണ്. ഇ​ന്ത്യാ സ​ഖ്യം കേ​വ​ലം 40 സീ​റ്റി​ലേ​ക്കൊ​തു​ങ്ങി.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ക​ട​ന്നു​ക​യ​റി​യാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. അ​ൻ​ഗ പ്ര​ദേ​ശി​ൽ ആ​കെ​യു​ള്ള 27 സീ​റ്റി​ൽ മ​ഹാ​ഖ​ഡ്ബ​ന്ധ​ൻ അ​ഞ്ച് സീ​റ്റി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ഇ​വി​ടെ എ​ൻ​ഡി​എ 22 സീ​റ്റി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

ബോ​ഡ്പൂ​ർ മേ​ഖ​ല​യി​ൽ ആ​കെ​യു​ള്ള 46 സീ​റ്റു​ക​ളി​ൽ എ​ൻ​ഡി​എ 26 സീ​റ്റി​ലും ഇ​ന്ത്യാ സ​ഖ്യം 16 സീ​റ്റി​ലാ​ണ് ലീ​ഡു​ചെ​യ്യു​ന്ന​ത്. മ​ഗ​ധ് മേ​ഖ​ല​യി​ലെ ആ​കെ​യു​ള്ള 47 സീ​റ്റു​ക​ളി​ൽ 31 എ​ണ്ണ​ത്തി​ൽ മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ് എ​ൻ​ഡി​എ.

മ​ഗ​ധ് മേ​ഖ​ല​യി​ൽ മ​ഹാ​ഖ​ഡ്ബ​ന്ധ​ൻ 16 സീ​റ്റി​ലാ​ണ് മു​ന്നേ​റു​ന്ന​ത്. ആ​കെ 50 സീ​റ്റു​ക​ളു​ള്ള മി​ട്ടാ​ഞ്ച​ലി​ൽ എ​ൻ​ഡി​എ മു​ന്നേ​റ്റം. 35 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ സ​ഖ്യം മു​ന്നേ​റു​ന്ന​ത്. നി​ല​വി​ൽ 15 സീ​റ്റി​ലാ​ണ് മ​ഹാ​ഖ​ഡ്ബ​ന്ധ​ൻ ഇ​വി​ടെ മു​ന്നേ​റു​ന്ന​ത്.

 

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​രം​ഗം; നി​തീ​ഷ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​ക്ക്

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ വി​ജ​യം ഉ​റ​പ്പി​ച്ചു. നി​ല​വി​ൽ എ​ൻ​ഡി​എ സ​ഖ്യം 190 സീ​റ്റി​ലും ഇ​ന്ത്യാ സ​ഖ്യം 50 സീ​റ്റി​ലും മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്. എ​ൻ​ഡി​എ സ​ഖ്യ​ത്തി​ൽ ജെ​ഡി​യു വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി 74 സീ​റ്റു​ക​ളി​ൽ മു​ന്നേ​റു​ക​യാ​ണ്. ബി​ജെ​പി 72 സീ​റ്റു​ക​ളി​ലും ലീ​ഡു​ചെ​യ്യു​ക​യാ​ണ്.

വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ എ​ൻ​ഡി​എ മു​ന്നേ​റ്റ​മാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു സ​ഖ്യ​ങ്ങ​ളും ഒ​പ്പ​ത്തി​നൊ​പ്പം വ​ന്നെ​ങ്കി​ലും ജെ​ഡി​യു​വി​ന്‍റെ തേ​രി​ലേ​റി എ​ൻ​ഡി​എ കു​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യാ സ​ഖ്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നും ഇ​ട​തു​പ​ക്ഷ​ത്തി​നും ഒ​രു ച​ല​ന​വു​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ക​ഴി​ഞ്ഞ ത​വ​ണ അ​ഞ്ചു സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എം ഒ​രു സീ​റ്റി​ൽ മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്. ത​ങ്ങ​ൾ ക​റു​ത്ത കു​തി​ര​ക​ളാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മ​ത്സ​ര​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​ക്ക് തു​ട​ക്ക​ത്തി​ൽ ചി​ല മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും അ​ത് നി​ല​നി​ർ​ത്താ​ൻ അ​വ​ർ​ക്കാ​യി​ല്ല.

സീ​മ​ഞ്ച​ൽ മേ​ഖ​ല​യി​ൽ ആ​കെ​യു​ള്ള 24 സീ​റ്റി​ൽ 15 ഇ​ട​ത്ത് എ​ൻ​ഡി​എ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ഇ​ന്ത്യാ സ​ഖ്യം എ​ട്ടി​ട​ത്താ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. 49 സീ​റ്റു​ക​ളു​ള്ള തി​ർ​ഹ​ട്ട് മേ​ഖ​ല​യി​ൽ 37 സീ​റ്റി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. ഇ​വി​ടെ മ​ഹാ​ഖ​ഡ്ബ​ന്ധ​ന് 12 സീ​റ്റി​ൽ മാ​ത്ര​മാ​ണ് ലീ​ഡു​ള്ള​ത്.

നി​തീ​ഷ് കു​മാ​ർ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ബി​ഹാ​ർ മ​ന്ത്രി അ​ശോ​ക് ചൗ​ധ​രി പ​റ​ഞ്ഞു. നി​തീ​ഷ് കു​മാ​റി​നെ മാ​റ്റി​നി​ർ​ത്തി​യ​വ​ർ​ക്ക് ഇ​പ്പോ​ൾ നി​തീ​ഷ് കു​മാ​ർ എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

 

 

National

ബി​ജെ​പി‌‌ ആ​ഘോ​ഷം തു​ട​ങ്ങി; സ്പെ​ഷ​ൽ പൂ​രി​യും ജി​ലേ​ബി​യും റെ​ഡി

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഡ് നി​ല​യി​ൽ എ​ൻ​ഡി​എ സ​ഖ്യം കേ​വ​ല​ഭൂ​രി​പ​ക്ഷം മ​റി​ക​ട​ന്ന​തോ‌​ടെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ആ​ഘോ​ഷം തു​ട​ങ്ങി. പ​തി​വു​പോ​ലെ കൗ​ണ്ടിം​ഗ് ഡേ ​സ്പെ​ഷ​ൽ പൂ​രി​യും ജി​ലേ​ബി​യും ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ.

ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി ബി​ജെ​പി മു​ന്നേ​റു​ക​യാ​ണ്. നി​ല​വി​ൽ ബി​ജെ​പി 76 സീ​റ്റി​ലും ജെ​ഡി​യു 66 സീ​റ്റി​ലും മു​ന്നേ​റു​ക​യാ​ണ്. ലീ​ഡ് നി​ല​യി​ൽ എ​ൻ​ഡി​എ ബ​ഹു​ദൂ​രം മു​ന്നേ​റ്റം ന​ട​ത്തു​ന്ന​തി​നി​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു​മു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ പു​ക​ഴ്ത്തി പോ​സ്‌​റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി.

ഇ​പ്പോ​ഴും ശ​ക്‌​തി​യു​ള്ള ക​ടു​വ എ​ന്ന വി​ശേ​ഷ​ണ​മാ​ണ് പോ​സ്‌​റ്റ​റി​ൽ. പാ​റ്റ്ന​യി​ലെ അ​ണ്ണാ മാ​ർ​ഗ് വ​സ​തി​ക്കു​മു​ന്നി​ലാ​ണ് പോ​സ്‌​റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ജെ​ഡി​യു​വി​നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ​ച്ച എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കും പോ​സ്റ്റ​റി​ൽ ന​ന്ദി പ​റ​യു​ന്നു​ണ്ട്. എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ക​ൻ എ​ന്ന വി​ശേ​ഷ​ണ​മാ​ണ് മ​റ്റൊ​രി​ട​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്‌​റ്റ​റി​ൽ പ​റ​യു​ന്ന​ത്.

നി​തീ​ഷ് കു​മാ​ർ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് മ​ന്ത്രി അ​ശോ​ക് ചൗ​ധ​രി പ​റ​ഞ്ഞു. നി​തീ​ഷ് കു​മാ​റി​നെ മാ​റ്റി​നി​ർ​ത്തി​യ​വ​ർ​ക്ക് ഇ​പ്പോ​ൾ നി​തീ​ഷ് കു​മാ​ർ എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

 

Kerala

എ.​സ​മ്പ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജെ​പി സ്ഥാ​നാ​ർ​ഥി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചു. മു​ൻ എം​പി എ.​സ​മ്പ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ എ. ​ക​സ്‌​തൂ​രി തൈ​ക്കാ​ട് വാ​ര്‍​ഡി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടും.

സി​പി​എം നേ​താ​വ് കെ.​അ​നി​രു​ദ്ധ​ന്‍റെ മ​ക​നും എ.​സ​മ്പ​ത്തി​ന്‍റെ സ​ഹോ​ദ​ര​നും എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ​യാ​ണ് ക​സ്‌​തൂ​രി​യെ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ര​മ​ന ജ​യ​ൻ സ്വാ​ഗ​തം ചെ​യ്‌​ത​ത്. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ക​സ്തൂ‌​രി​യെ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

നി​ല​വി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ് തൈ​ക്കാ​ട്. ജി. ​വേ​ണു​ഗോ​പാ​ലാ​ണ് ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. യു​ഡി​എ​ഫി​ൽ സി​എം​പി മ​ത്സ​രി​ക്കു​ന്ന സീ​റ്റി​ൽ എം.​ആ​ർ.​മ​നോ​ജാ​ണ് സ്ഥാ​നാ​ർ​ഥി. 31 പേ​രു​ടെ പ​ട്ടി​ക​യാ​ണ് ബി​ജെ​പി വ്യാ​ഴാ​ഴ്‌​ച പു​റ​ത്തി​റ​ക്കി​യ​ത്.

 

 

 

 

 

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ർ​പ്രൈ​സ് മേ​യ​റെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

 തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ സ​ർ​പ്രൈ​സ് സ്ഥാ​നാ​ർ​ഥി​മാ​രെ പ്ര​ഖ്യാ​പി​ച്ച​ത് പോ​ലെ സ​ർ​പ്രൈ​സ് മേ​യ​റെ​യും പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​യി​രി​ക്കും മേ​യ​റെ തീ​രു​മാ​നി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു..

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ബ​രി​മ​ല​യും സ്വ​ർ​ണ​ക്കൊ​ള്ള​യും പ്ര​ച​ര​ണ വി​ഷ​യ​മാ​ക്കും. ബാ​ക്കി സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ട് ത​ന്നെ മു​ഴു​വ​ൻ സ​മ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കും.

അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ങ്ങ​ൾ​ക്കു​ള്ള പ​രി​ഹാ​രം എ​ന്താ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രി​ക്കും വോ​ട്ട് തേ​ടു​ക​യെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്; എ​ക്സി​റ്റ് പോ​ളി​ൽ എ​ൻ​ഡി​എ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​എ​യ്ക്ക് മു​ന്നേ​റ്റം. പീ​പ്പി​ൾ​സ് പ​ൾ​സി​ന്‍റെ എ​ക്സി​റ്റ് പോ​ളി​ൽ 133 -159 സീ​റ്റു​ക​ൾ എ​ൻ​ഡി​എ നേ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഇ​ന്ത്യാ സ​ഖ്യം 75-101 സീ​റ്റു​ക​ൾ നേ​ടും. മ​റ്റു​ള്ള​വ​ർ ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ സീ​റ്റ് നേ​ടും.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് 32% ജ​ന​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​ന്ന​ത് തേ​ജ​സ്വി യാ​ദ​വി​നെ​യാ​ണെ​ന്നും സ​ർ​വേ​യി​ൽ പ​റ​യു​ന്നു.​ മാ​ട്രി​സ് സ​ർ​വേ പ്ര​കാ​രം എ​ൻ​ഡി​എ 147-167 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നും ഇ​ന്ത്യാ സ​ഖ്യം 70-90 വ​രെ സീ​റ്റു​ക​ളും മ​റ്റു​ള്ള​വ​ർ 2-6 സീ​റ്റു​ക​ളും നേ​ടു​മെ​ന്നും പ്ര​വ​ചി​ക്കു​ന്നു.

ന്യൂ​സ് 18 മെ​ഗാ പോ​ൾ പ്ര​കാ​രം എ​ൻ​ഡി​എ 60 - 70 വ​രെ സീ​റ്റു​ക​ളും ഇ​ന്ത്യാ സ​ഖ്യം 45 - 55 വ​രെ സീ​റ്റു​ക​ളും നേ​ടു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്നു. ദൈ​നി​ക് ഭാ​സ്ക​റി​ന്‍റെ സ​ർ​വേ പ്ര​കാ​രം എ​ൻ​ഡി​എ145 -160, ഇ​ന്ത്യാ സ​ഖ്യം 73-91, മ​റ്റു​ള്ള​വ​ർ 5-10 സീ​റ്റു​ക​ൾ നേ​ടും.

പീ​പ്പി​ൾ​സ് ഇ​ൻ​സൈ​റ്റ് എ​ക്‌​സി​റ്റ്‌ പോ​ളി​ൽ എ​ൻ​ഡി​എ 133-148 സീ​റ്റു​ക​ൾ നേ​ടും. ഇ​ന്ത്യാ സ​ഖ്യ​ത്തി​ന് 87 മു​ത​ൽ 102 വ​രെ​യും ജ​ൻ സു​രാ​ജി​ന് പ​ര​മാ​വ​ധി ര​ണ്ടു സീ​റ്റും മ​റ്റു​ള്ള​വ​ർ​ക്ക് മൂ​ന്നു മു​ത​ൽ ആ​റു സീ​റ്റു​മാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്.

ടൈം​സ് നൗ-​ജെ​വി​സി സ​ർ​വേ പ്ര​കാ​രം എ​ൻ​ഡി​എ 135 മു​ത​ൽ 150 സീ​റ്റു​വ​രെ നേ​ടും. ഇ​ന്ത്യാ സ​ഖ്യം 88 മു​ത​ൽ 103 സീ​റ്റു​വ​രെ നേ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം. എ​ൻ​ഡി​എ​ക്ക് 130 മു​ത​ൽ 138 സീ​റ്റു​വ​രെ ല​ഭി​ക്കു​മെ​ന്നാ​ണ് ചാ​ണ​ക്യ സ്ട്രാ​റ്റ​ജീ​സ് പ്ര​വ​ച​നം.

ഇ​ന്ത്യാ സ​ഖ്യം 100 മു​ത​ൽ 108 സീ​റ്റു​വ​രെ നേ​ടു​മെ​ന്നും മ​റ്റു​ള്ള​വ​ർ മൂ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ സീ​റ്റ് നേ​ടു​മെ​ന്നും പ്ര​വ​ചി​ക്കു​ന്നു.

 

Kerala

ബി​ജെ​പി മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ച്ചി​ല്ല; തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ൽ ബി​ഡി​ജെ​എ​സ് ത​നി​ച്ച് മ​ത്സ​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ക്കാ​ത്ത​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ൽ ത​നി​ച്ച് മ​ത്സ​രി​ക്കു​മെ​ന്ന് ബി​ഡി​ജെ​എ​സ്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം.

തി​ങ്ക​ളാ​ഴ്ച 20 സീ​റ്റി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബി​ഡി​ജെ​എ​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ‌​ട്ട സീ​റ്റി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ജ​യ​സാ​ധ്യ​ത​യി​ല്ലാ​ത്ത സീ​റ്റു​ക​ളാ​ണ് ത​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നും ബി​ഡി​ജെ​എ​സ് വ്യ​ക്ത​മാ​ക്കി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 67 സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച​ത്. ശാ​സ്ത​മം​ഗ​ലം വാ​ര്‍​ഡി​ൽ മു​ൻ ഡി​ജി​പി ആ​ര്‍.​ശ്രീ​ലേ​ഖ​യും പാ​ള​യ​ത്ത് മു​ൻ കാ​യി​ക താ​ര​വും സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ​ദ്മി​നി തോ​മ​സും വി.​വി. രാ​ജേ​ഷ് കൊ​ടു​ങ്ങ​ന്നൂ​ര്‍ വാ​ര്‍​ഡി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

National

ബി​ഹാ​റി​ൽ മി​ക​ച്ച പോ​ളിം​ഗ്

പാ​റ്റ്ന: ബി​ഹാ​റി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മി​ക​ച്ച പോ​ളിം​ഗ്. വൈ​കു​ന്നേ​രം മൂ​ന്നു 53.77 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ത​വ​ണ ആ​ദ്യ ഘ​ട്ട​ത്തി​ൽ 55.68 ശ​ത​മാ​നം ആ​യി​രു​ന്നു ആ​കെ പോ​ളിം​ഗ്. ബി​ഹാ​റി​ലെ 243 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 121 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

വാ​ശി​യേ​റി​യ പ്ര​ചാ​ര​ണം വോ​ട്ടിം​ഗി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ബി​ഹാ​റി​ൽ നി​ന്നും കാ​ണു​ന്ന​ത്. ബെ​ഗു​സ​രാ​യ് ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യി. ഉ​പ​മു​ഖ്യ​മ​ന്ത്രി വി​ജ​യ് സി​ൻ​ഹ​യു​ടെ കാ​റി​നു നേ​രെ ക​ല്ലെ​റു​ണ്ടാ​യി. ബി​ഹാ​റി​ലെ ല​ക്കി​സ​റാ​യി​ലാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

രാ​ഘോ​പൂ​രി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യും ആ​ർ‌​ജെ‌​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി​യും എ​ൽ​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ചി​രാ​ഗ് പാ​സ്വാ​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

National

ബിഹാറിൽ പോ​ളിം​ഗ് 13 ശ​ത​മാ​നം ക​ട​ന്നു; തേ​ജ​സി യാ​ദ​വ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി

 പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. രാ​വി​ലെ ഒ​ൻ​പ​ത് വ​രെ 13 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച പോ​ളിം​ഗ് വൈ​കു​ന്നേ​രം ആ​റി​ന് അ​വ​സാ​നി​ക്കും. പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പോ​ളിം​ഗ് അ​വ​സാ​നി​ക്കും.

ആ​ദ്യ ഘ​ട്ട​ത്തി​ൽ ബി​ഹാ​റി​ലെ 243 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 121 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. സ​ഹ​ർ​സ​യി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 15.27 ശ​ത​മാ​നം, അ​തേ​സ​മ​യം ല​ഖി​സാ​രാ​യി​യി​ൽ ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് (ഏ​ഴ് ശ​ത​മാ​നം). സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ പാ​റ്റ്ന​യി​ൽ, രാ​വി​ലെ ഒ​ൻ​പ​ത് വ​രെ 11.22% പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

രാ​ഘോ​പൂ​രി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യും ആ​ർ‌​ജെ‌​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വ് രാ​വി​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്; എ​ൻ​ഡി​എ​യ്ക്ക് മു​ൻ​തൂ​ക്ക​മെ​ന്ന് അ​ഭി​പ്രാ​യ​സ​ർ​വേ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്ന് അ​ഭി​പ്രാ​യ സ​ർ​വേ. 243 അം​ഗ നി​യ​മ​സ​ഭ​യി​ൽ എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് 120 -140 സീ​റ്റു​വ​രെ ല​ഭി​ക്കാ​മെ​ന്നാ​ണ് പ്ര​വ​ച​നം. ടൈം​സ് നൗ​വി​ന് വേ​ണ്ടി ജെ​വി​സി ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് മു​ൻ​തൂ​ക്കം പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ പി​ന്തു​ണ​യ്ക്കു​ന്ന​ത് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വി​നെ ആ​ണെ​ന്ന് സ​ർ​വേ ഫ​ല​ത്തി​ൽ പ​റ​യു​ന്നു. മ​ഹാ​സ​ഖ്യ​ത്തി​ന് 93-12 സീ​റ്റ് ല​ഭി​ക്കു​മെ​ന്നാ​ണ് സ​ർ​വേ പ​റ​യു​ന്ന​ത്. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി ബി​ജെ​പി​യാ​യി​രി​ക്കും. 70-81 സീ​റ്റു​ക​ൾ വ​രെ ല​ഭി​ക്കാം.

എ​ൻ​ഡി​യ​യി​ലെ ര​ണ്ടാം ക​ക്ഷി​യാ​യ ജെ​ഡി​യു​വി​ന് 42-48 സീ​റ്റു​വ​രെ ല​ഭി​ക്കാം. പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​ർ​ജെ​ഡി​ക്ക് 69-78 സീ​റ്റു​ക​ൾ വ​രെ ല​ഭി​ക്കാ​മെ​ന്ന് സ​ർ​വേ​യി​ൽ പ്ര​വ​ചി​ക്കു​ന്നു.

National

ഒ​രു കോ​ടി​യാ​ളു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി; ബി​ഹാ​റി​ല്‍ എ​ന്‍​ഡി​എ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ന്‍​ഡി​എ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. തൊ​ഴി​ൽ, സ്ത്രീ ​ശാ​ക്തീ​ക​ര​ണം, ക്ഷേ​മ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ വാ​ഗ്‌​ദാ​ന​ങ്ങ​ളാ​ണ് പ​ത്രി​ക​യി​ലു​ള്ള​ത്. ഒ​രു കോ​ടി​യാ​ളു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​മെ​ന്നാ​ണ് പ്ര​ധാ​ന വാ​ഗ്‌​ദാ​നം.

നൈ​പു​ണ്യ അ​ധി​ഷ്‌​ഠി​ത തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നാ​യി സ‌ി​ൽ​സ് സെ​ൻ​സ​സ്, എ​ല്ലാ ജി​ല്ല​ക​ളി​ലും മെ​ഗാ സ‌ി​ൽ സെ​ന്‍റ​റു​ക​ൾ, സ്വാ​ശ്ര​യ​ത്വ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സ്ത്രീ​ക​ൾ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ വ​രെ സാ​മ്പ​ത്തി​ക സ​ഹാ​യം തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ് വാ​ഗ്ദാ​ന​ങ്ങ​ൾ.

മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്. കേ​ന്ദ്ര മ​ന്ത്രി​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ ജെ.​പി.​ന​ദ്ദ, കേ​ന്ദ്ര മ​ന്ത്രി​യും എ​ച്ച്എ​എം (​എ​സ്) നേ​താ​വു​മാ​യ ജി​ത​ൻ റാം ​മാ​ഞ്ചി, കേ​ന്ദ്ര മ​ന്ത്രി​യും എ​ൽ​ജെ​പി അ​ധ്യ​ക്ഷ​നു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

 മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക ചൊ​വ്വാ​ഴ്ച ബീ​ഹാ​ർ കാ ​തേ​ജ​സ്വി പ്ര​ൺ എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച് 20 ദി​വ​സ​ത്തി​ന​കം സം​സ്ഥാ​ന​ത്തെ ഓ​രോ കു​ടും​ബ​ത്തി​ലെ​യും ഒ​രം​ഗ​ത്തി​ന് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ന്ന​തി​നു​ള്ള നി​യ​മം പാ​സാ​ക്കു​മെ​ന്നാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ വാ​ഗ്ദാ​നം.

 243 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​വം​ബ​ർ ആ​റ്, പ​തി​നൊ​ന്ന് തീ​യ​തി​ക​ളി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഫ​ലം ന​വം​ബ​ർ 14 ന് ​പ്ര​ഖ്യാ​പി​ക്കും.

 

 

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം നേ​ടും, സ​ദ്ഭ​ര​ണം തു​ട​രും: പ്ര​ധാ​ന​മ​ന്ത്രി

പാ​റ്റ്ന: ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍​ഡി​എ റി​ക്കാ​ര്‍​ഡ് ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നും സ​ദ്‌​ഭ​ര​ണം തു​ട​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​മ​സ്തി​പു​രി​ൽ ന​ട​ന്ന റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ര്‍​ജെ​ഡി​ക്കും കോ​ണ്‍​ഗ്ര​സി​നു​മെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി, അ​ഴി​മ​തി​ക്കേ​സു​ക​ളി​ല്‍​പെ​ട്ട് നേ​താ​ക്ക​ള്‍ ജാ​മ്യ​ത്തി​ല്‍ ന​ട​ക്കു​ക​യാ​ണെ​ന്നും അ​ഴി​മ​തി​ക്കാ​രെ ബി​ഹാ​ര്‍ പു​റ​ത്ത് നി​ര്‍​ത്തു​മെ​ന്നും പ​റ​ഞ്ഞു.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്; മു​ഖ്യ​മ​ന്ത്രി​യെ പി​ന്നീ​ട് തീ​രു​മാ​നി​ക്കും: അ​മി​ത് ഷാ

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് ഭ​ര​ണം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​ര് മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​മു​ഖ്യ​മ​ന്ത്രി​യെ ച​ർ​ച്ച​യി​ലൂ​ടെ ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​ഡി​എ​യ്ക്ക് ഭൂ​രി​പ​ക്ഷം ല​ഭി​ച്ചാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ബി​ജെ​പി ഏ​റ്റെ​ടു​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് അ​മി​ത് ഷാ ​നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. നി​തീ​ഷ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കു​മോ ഇ​ല്ല​യോ എ​ന്നു തീ​രു​മാ​നി​ക്കേ​ണ്ട​യാ​ൾ ഞാ​ന​ല്ല.

നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഞ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യു​മ്പോ​ൾ സ​ഖ്യ​ക​ക്ഷി​ക​ൾ എ​ല്ലാ​വ​രും ഒ​രു​മി​ച്ചി​രു​ന്നു തീ​രു​മാ​നി​ക്കും ആ​രാ​ക​ണം മു​ഖ്യ​മ​ന്ത്രി​യെ​ന്ന്. അ​ത് എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നു പി​ന്നാ​ലെ ബി​ജെ​പി​യി​ൽ നി​ന്നു മു​ഖ്യ​മ​ന്ത്രി​യെ വേ​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി നി​തീ​ഷ് കു​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ണ്ടി​രു​ന്നു. ജെ​ഡി​യു​വി​നെ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റ് ബി​ജെ​പി നേ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്ന നി​തീ​ഷ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​തെ​ന്നും ഷാ ​വെ​ളി​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെഡിയുവിന് 43 സീ​റ്റും ബി​ജെ​പി​ക്ക് 74 സീ​റ്റു​മാ​ണ് ല​ഭി​ച്ച​ത്. ഇ​ന്ത്യാ സ​ഖ്യം ജ​യി​ച്ചാ​ൽ താ​നാ​കും മു​ഖ്യ​മ​ന്ത്രി​യെ​ന്ന് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ത​വ​ണ നേ​രി​യ വ്യ​ത്യാ​സ​ത്തി​നു ന​ഷ്‌​ട​മാ​യ മു​ഖ്യ​മ​ന്ത്രി പ​ദം ഇ​ക്കു​റി സ്വ​ന്ത​മാ​ക്കു​ക​യാ​ണ് തേ​ജ​സ്വി​യു​ടെ ല​ക്ഷ്യം. ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ചു.

Latest News

Up